തൃക്കരിപ്പൂർ: ജെൻസിയെ വായനശാലയിലേക്ക് നയിക്കാൻ യുവജനങ്ങളുമായി സംവാദം. നൂറാം വാർഷികത്തിലേക്ക് കടക്കുന്ന മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി യുവതയും വായനയും എന്ന വിഷയത്തിൽ സംവാദവും ചെറുപ്പക്കാർക്കുള്ള അംഗത്വ വിതരണവും സംഘടിപ്പിച്ചത്. പ്രശസ്ത നിരൂപകൻ ഇ.പി രാജഗോപാലൻ സംവാദം നയിച്ചു. വായന വിസ്മയകരമായ അനുഭവങ്ങളാണ് വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുന്നത്. സിനിമ കാണുമ്പോഴും അതേ സിനിമയുടെ കഥയുള്ള നോവൽ വായിക്കുമ്പോഴും നമുക്ക് ആ വ്യത്യസ്തത അനുഭവവേദ്യമാകുമെന്ന് ഇ.പി ചൂണ്ടിക്കാട്ടി. ഗ്രന്ഥശാല പ്രസിഡന്റ് കെ. സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ അംഗത്വ വിതരണം നടത്തി. സി. നാരായണൻ,ഗ്രന്ഥാലയം സെക്രട്ടറി സി. സുരേശൻ, ഷീജാ ഹരി, ടി.വി ശോഭിത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |