പിലിക്കോട്: പിലിക്കോട് ഗ്രാമപഞ്ചായത്ത്, പിലിക്കോട് കൃഷിഭവൻ, പുലരി സ്വയം സഹായ സംഘം കൈപ്പാട് നെൽകൃഷി വിളവെടുപ്പ് നീലേശ്വരം ബ്ലോക്ക് എ.ഡി.എ കെ. ബിന്ദു കെ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പിലിക്കോട് കൃഷി ഓഫീസർ ഇ.എൻ. ശിൽപ സ്വാഗതം പറഞ്ഞു. പുലരി കാർഷിക ഉത്പാദക സ്വയം സഹായ സംഘം പ്രസിഡന്റ് വി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആർ.എ.ആർ.എസ്. പിലിക്കോട് റിട്ടയേർഡ് എ.ഡി.ആർ. ഡോ. ടി. വനജ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കൈപ്പാട് കാസർകോട് ജില്ലാ സെക്രട്ടറി സി. ഭരതൻ, കൈപ്പാട് ജില്ലാ പ്രസിഡന്റ് കെ. സുശാന്ത് , പുലരി സ്വയം സഹായ സംഘം സെക്രട്ടറി കെ. മനോജ്, ട്രഷറർ ഹരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിലിക്കോട് കൃഷിഭവനിലെ എ.വി മധു നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |