SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

പ്രാന്തകാവ് സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

j
School Pachakkari thottathil vilaveduppu nadathunnu

പാണത്തൂർ: പനത്തടി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പ്രാന്തകാവ് ഗവൺമെന്റ് യു.പി സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ് നടത്തി. കൃത്യത കൃഷി രീതി അവലംബിച്ച് പൂർണ്ണമായും വിഷരഹിതവും ജൈവപരവുമായാണ് ഇവിടെ നൂറുമേനി വിളവെടുപ്പ് നടത്തിയത്. കൃഷി ഓഫീസർ വി.വി മധുസൂദനന്റെ നിർദേശത്തിലും മേൽനോട്ടത്തിലുമാണ് പച്ചക്കറി കൃഷി ആരംഭിച്ചതും തുടർന്നുള്ള പരിചരണങ്ങൾ ഘട്ടംഘട്ടമായി പൂർത്തിയാക്കിയതും. സ്കൂൾ പ്രധാന അദ്ധ്യാപകൻ വിനയരാജൻ, ഹരിത ക്ലബ് ടീച്ചർ പ്രസീദ, മറ്റ് അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരുടെ പൂർണ്ണ പിന്തുണയോടെ വിദ്യാർത്ഥികൾ തന്നെയാണ് കൃഷി പരിചരണത്തിന് മുന്നിട്ടിറങ്ങിയത്. പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്നതിനും മിച്ചം ഉള്ളവ രക്ഷിതാക്കൾക്കും നാട്ടുകാർക്കും ലഭ്യമാക്കാനുമാണ് തീരുമാനം. വിദ്യാർത്ഥികളുടെയും കൃഷിഭവന്റെയും കൂട്ടായ്മയെ പഞ്ചായത്ത് അധികൃതരും പി.ടി.എ അംഗങ്ങളും നാട്ടുകാരും അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL