കാഞ്ഞങ്ങാട്: 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വാർഡുകളിൽ ആധുനിക രീതിയിലുള്ള തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരയി പാലക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർമാൻ വി.വി രമേശൻ നിർവഹിച്ചു. 61 മിനിമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. വാർഡുകളിലെ തെരുവു വിളക്കിന് പുറമെയാണ് 47 വാർഡുകളിലെ പ്രധാന സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി രതീഷ്, പി.വി വിദ്യാലത എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം. വിജയൻ സ്വാഗതം പറഞ്ഞു. പ്രദേശത്തെ പൊതുപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |