SignIn
Kerala Kaumudi Online
Friday, 09 October 2026 1.42 AM IST

സർചാർജ് കൂട്ടി എയർഇന്ത്യയും ആകാശും ; ആകാശയാത്ര പൊള്ളും

READ ENGLISH VERSION

graphoics-

ന്യൂഡൽഹി: വ്യോമയാന ഇന്ധന (എ.ടി.എഫ്) വില വർദ്ധന കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് പിന്നാലെ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ആകാശ് എയർലൈൻ എന്നിവയുടെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ ചെലവേറും. ആഭ്യന്തരസർവീസിൽ ദൂരത്തിന് അനുസരിച്ച് 400 മുതൽ 1200 വരെ രൂപയുടെ വർദ്ധനവാണ് (സർ ചാർജാണ്) ഉണ്ടാകുക. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസിൽ യൂറോപ്പ് (യു.കെ ഉൾപ്പെടെ) ഏകദേശം 13,077 രൂപയുടെയും (135 യു.എസ് ഡോളർ) ഗൾഫിലേക്ക് 5,327 രൂപയുടെയും (55 ഡോളർ) വർദ്ധനവുണ്ടാകും.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസിന് 500 കിലോമീറ്റർ വരെ 400ഉം 501 മുതൽ 1000 കി.മീ വരെ 600 രൂപയും 1001 മുതൽ 1500 വരെ 850 രൂപയുമാണ് കൂടിയത്. 1,501-2,000 കിലോമീറ്ററിനത് 1,200 രൂപയായി വർദ്ധിക്കും. ആകാശ് എയറിൽ അത് 375 രൂപയും (500 കി.മീ വരെ), 600 രൂപ ( 501-1,000 കി.മീ), 900 രൂപ (1,001-1,500 കി.മീ), 1,150 രൂപ (1,501 കി.മീറ്ററിന് മുകളിൽ ) വർദ്ധിക്കും. പുതിയ നിരക്കുകൾ ഇന്ന് നിലവിൽ വരും.

അന്താരാഷ്ട്ര സർവീസിലെ വർദ്ധനവ്

എയർ ഇന്ത്യ- എയർ ഇന്ത്യ എക്സ്പ്രസ്

 വടക്കേ അമേരിക്ക 215 ഡോളർ ( ഏകദേശം 20,826 രൂപ)

 ആസ്‌ട്രേലിയ- 210 ഡോളർ (20,340 രൂപ)

ആകാശ എയർ

കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, തായ്‌ലാൻഡ്, വിയറ്റ്നാം 2,500 രൂപ,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA