SignIn
Kerala Kaumudi Online
Saturday, 10 October 2026 2.40 PM IST

യുഎഇയിലെ പ്രവാസികൾ അറിയാൻ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി, നിർദേശവുമായി വിമാനക്കമ്പനികൾ

airport
പ്രതീകാത്മക ചിത്രം

അബുദാബി: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് റിയാദിലേക്കുള്ള വിമാനസർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ അറിയിച്ചു.

ഇതോടെ ഇന്ന് യാത്രചെയ്യാനിരുന്നവർക്ക് വലിയ രീതിയിലുള്ള തടസങ്ങളാണ് നേരിടേണ്ടിവന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

വിമാനത്താവളത്തിലെ പ്രവർത്തന തടസം കാരണം അബുദാബിക്കും റിയാദിനും ഇടയിലുള്ള നിരവധി വിമാന സർവീസുകൾ ഇത്തിഹാദ് എയർവേയ്‌സ് റദ്ദാക്കി. അബുദാബിയിൽ നിന്ന് റിയാദിലേക്കുള്ള EY551, EY555 വിമാനങ്ങളും റിയാദിൽ നിന്ന് അബുദാബിയിലേക്കുള്ള EY552, EY556 വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും വിമാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ടെന്നും ഇത്തിഹാദ് അറിയിച്ചു. യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുകയോ ഇത്തിഹാദുമായി ബന്ധപ്പെടുകയോ ചെയ്യുക.

ദുബായിക്കും റിയാദിനും ഇടയിലുള്ള നിരവധി വിമാന സർവീസുകൾ എമിറേറ്റ്‌സും റദ്ദാക്കി. ദുബായിൽ നിന്ന് റിയാദിലേക്കുള്ള EK815, EK819 വിമാനങ്ങളും റിയാദിൽ നിന്ന് ദുബായിലേക്കുള്ള EK816, EK818, EK820 വിമാനങ്ങളും റദ്ദാക്കി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് എമിറേറ്റ്‌സ് അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ബുക്കിംഗ് വിവരങ്ങൾ പരിശോധിക്കുകയോ എമിറേറ്റ്‌സുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

റിയാദ്, യാൻബു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഫ്ലൈദുബായ് റദ്ദാക്കി. ദുബായിൽ നിന്ന് റിയാദിലേക്കുള്ള FZ847, FZ841, FZ855, റിയാദിൽ നിന്ന് ദുബായിലേക്കുള്ള FZ848, FZ842, FZ856, ദുബായിൽ നിന്ന് അബഹയിലേക്കുള്ള FZ815, FZ811, അബഹയിൽ നിന്ന് ദുബായിലേക്കുള്ള FZ816, FZ812, ദുബായിൽ നിന്ന് യാൻബുവിലേക്കുള്ള FZ817, യാൻബുവിൽ നിന്ന് ദുബായിലേക്കുള്ള FZ818 വിമാനങ്ങൾ റദ്ദാക്കി. യാത്ര മുടങ്ങിയവർക്ക് പണം തിരികെ ലഭിക്കുന്നതിനോ വീണ്ടും ബുക്ക് ചെയ്യുന്നതിനോ ഉള്ള സൗകര്യം ഒരുക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

ഷാർജയിൽ നിന്ന് റിയാദിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ അറേബ്യയും അറിയിച്ചു. ഷാർജയിൽ നിന്ന് റിയാദിലേക്കുള്ള G9151, G9154, റിയാദിൽ നിന്ന് ഷാർജയിലേക്കുള്ള G9152, G9155, ഷാർജയിൽ നിന്ന് അബഹയിലേക്കുള്ള G9195, അബഹയിൽ നിന്ന് ഷാർജയിലേക്കുള്ള G9196 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർ അറേബ്യയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി വിമാന സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് വിമാനക്കമ്പനി യാത്രക്കാർക്ക് നിർദേശം നൽകി.

English Summary

Several flights between the UAE and Saudi Arabia have been cancelled following reported disruptions linked to a Houthi attack. Emirates, Etihad, flydubai, and Air Arabia cancelled multiple services connecting Dubai, Abu Dhabi, and Sharjah with Riyadh and other Saudi cities. Passengers are advised to check airline websites for updated schedules, rebooking options, and refunds.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYADH FLIGHT CANCELLATION, UAE TO SAUDI ARABIA FLIGHTS, HOUTHI ATTACK NEWS, RIYADH FLIGHT UPDATE, GULF FLIGHT CANCELLATION MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360