SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.29 PM IST

പ്രവാസികൾക്ക് ഇനി യാത്ര എളുപ്പം, ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

air-india-express
എയർഇന്ത്യ എക്സ്പ്രസ്

ദുബായ്: ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കൂട്ടി എയർഇന്ത്യ എക്സ്പ്രസ്. ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി പ്രതിദിനം 135വരെ സർവീസുകൾ നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയിലെ 23 നഗരങ്ങളെ ഗൾഫിലെയും പശ്ചിമേഷ്യയിലെയും 12 കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനാണ് തീരുമാനം.

ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 88 നേരിട്ടുള്ള സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎഇയിലേക്കുള്ള യാത്രക്കാർക്ക് ദുബായ്, അബുദാബി, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലേക്ക് കൂടുതൽ കണക്റ്റിവിറ്റി ലഭിക്കും.

ദമാം, ജിദ്ദ, റിയാദ്, ദോഹ, മസ്കറ്റ് തുടങ്ങിയ പ്രധാന പശ്ചിമേഷ്യൻ നഗരങ്ങളിലേക്കും സർവീസുകൾ വർദ്ധിപ്പിക്കാനാണ് നീക്കം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ശീതകാല ഷെഡ്യൂളാണിത്. 2026ലെ ശീതകാല ഷെഡ്യൂൾ 2027 മാർച്ച് 27വരെ തുടരും.

ഡൽഹി, മുംബയ്, കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യ–യുഎഇ, ഇന്ത്യ–സൗദി അറേബ്യ തുടങ്ങിയ പ്രധാന റൂട്ടുകളിൽ യാത്രക്കാർക്ക് കൂടുതൽ സർവീസുകൾ നൽകുകയാണ് ലക്ഷ്യം.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിവിധ ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്കും പുതിയ ഷെഡ്യൂൾ കൂടുതൽ സൗകര്യമാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിലയിരുത്തൽ.

English Summary

Air India Express has increased flight services from India to Gulf countries as part of its 2026 winter schedule. The airline will operate up to 135 daily flights, connecting 23 Indian cities with 12 Gulf and West Asian destinations. The expanded schedule includes 88 direct services to Bahrain, Kuwait, Oman, Qatar, Saudi Arabia and the UAE, benefiting Indian expatriates and travellers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA EXPRESS, GULF FLIGHTS, INDIA GULF FLIGHTS, GULF CONNECTIVITY, EXPATS FLIGHT SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360