SignIn
Kerala Kaumudi Online
Monday, 21 September 2026 4.12 PM IST

അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം

അഞ്ചൽ: അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയുടെ ക്യാമറയും മൂന്നു പവൻ സ്വർണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവർന്നു. ഇടയം സതീശ മന്ദിരത്തിൽ സുരേന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടത്തത്. രണ്ട് മാസത്തോളമായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ ഉടമകൾ എത്തിയപ്പോൾ മുൻ വശത്തെ ഗ്രില്ലും വാതിലുകളും തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. തുടർന്ന് വീട്ടുടമ അഞ്ചൽ പൊലീസിൽ പരാതി നൽകി. പൊലീസെത്തി വീടും പരിസരവും പരിശോധന നടത്തി. വീടിനുള്ളിലും പരിസരത്തും മുളക് പൊടിയും മറ്റേതോ വെളുത്ത പൊടിയും വിതറിയി​രുന്നു. അലമാരയിൽ നിന്നാണ് ക്യാമറയും സ്വർണവും പണവും കവർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL