SignIn
Kerala Kaumudi Online
Friday, 23 October 2026 2.59 AM IST

മണ്ണ് പരിശോധനാ ക്യാമ്പയിൻ ഫ്ലാഷ്മോബ്

vvvvv
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസും കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്ര സേന ക്ലബ് അംഗങ്ങളും ശാസ്താംകോട്ട ബ്ലോക്കിൽ സംഘടിപ്പിച്ച മണ്ണ് പരിശോധനാ ക്യാമ്പയിനിൽ നിന്ന്

ശാസ്താംകോട്ട : മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസും കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്ര സേന ക്ലബ് അംഗങ്ങളും ശാസ്താംകോട്ട ബ്ലോക്കിൽ മണ്ണ് പരിശോധനാ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്രസേനാംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ്‌ ഡയറക്ടർ വി.വി.റീന, ശാസ്താംകോട്ട മണ്ണ് സംരക്ഷണ അസിസ്റ്റന്റ്‌ ഡയറക്ടർ അരുൺ കുമാർ, ഡി.ബി കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപിക ലക്ഷ്മി ശ്രീകുമാർ, സി.എസ്.രശ്മി ദേവി തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.എം.ഡി.ബി കോളേജിലെ ഭൂമിത്രസേന അംഗങ്ങളായ ഒന്നാംവർഷ വിദ്യാർത്ഥിനികളായ എസ്.ജി.അനാമിക, ശ്രേയ, നർമ്മദ,അമൃത,നീതു എസ്. കുമാർ,വിപഞ്ചിക,സ്നേഹ, ലക്ഷ്മി മോഹൻ, ആർ.എസ്.രാഖി , രണ്ടാം വർഷ വിദ്യാർത്ഥിനികളായ എസ്.സാനിയ , ലക്ഷ്മി ആർ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL