കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ 5ന് സംഘപ്പുരമുക്ക് പകൽവീട്ടിൽ സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ.നാസർ അദ്ധ്യക്ഷനാകും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.അബ്ദുൾ സലീം സ്വാഗതം പറയും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത രമേശ്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും.
ഓച്ചിറ ജി.എ.ഡി രാധികാ ദേവി ബോധവത്കരണ ക്ലാസും യോഗ പരിശീലനം നടത്തും.
ഡോ. എം. ഷാമില, ഡോ.പത്മജ പ്രസാദ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.
ഡോക്ടേഴ്സ് പാരാ ക്ലിനിക്ക്, ഹൈടെക് സൂപ്പർ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയും പ്രമേഹരോഗനിർണയവും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |