SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ഇനി 'ഫിംസ്' ആപ്പിൽ

ഒറ്റ ക്ളി​ക്കി​ൽ കുടുംബ വി​വരങ്ങൾ ഉൾപ്പെടെ അറി​യാം


കൊല്ലം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വി​വരങ്ങൾ ഉൾപ്പെടെ അറിയാനായി ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (ഫിംസ്) സജ്ജമാക്കി​യ ആപ്പി​ലൂടെയുള്ള ജില്ലയിലെ വിവരശേഖരണം 75 ശതമാനം വരെയായി.

22,000 കുടുംബങ്ങളിൽ നിന്നായി 65,000ത്തിലധികം പേരുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചത്. മത്സ്യത്തൊഴിലാളികളുടെ വി​വരങ്ങൾ ഒറ്റ ക്ളി​ക്കി​ൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി​ മാറുകുകയാണ് കേരളം.

നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററുമായി ചേർന്നാണ് ഫിംസ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ഫിഷറീസ് ഓഫീസർമാർ നൽകുന്ന വിവരങ്ങൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡ് വഴിയാണ് ചേർക്കുന്നത്. ജില്ലയിലെ 27 കടൽ മത്സ്യഗ്രാമം (മറൈൻ), 26 ഉൾനാടൻ മത്സ്യഗ്രാമം (ഇൻലാൻഡ്) എന്നിവിടങ്ങളിലാണ് വിവരശേഖരണം പുരോഗമി​ക്കുന്നത്.

ഏപ്രിൽ 30നകം പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശമെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും ഉൾപ്പെടെ വന്നതിനാൽ താത്കാലികമായി തടസപ്പെട്ടിരുന്നു. പെരുമാറ്റച്ചട്ടം അവസാനി​ച്ച ശേഷമാണ് പുനരാരംഭിച്ചത്. മത്സ്യത്തൊഴിലാളികളുടെ സമ്പൂർണ ഡേറ്റ ബാങ്ക് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് ഫിംസ് തയ്യാറാക്കി​യത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരുടെയും വിവരം ഫിംസിൽ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.


അലച്ചി​ൽ അവസാനി​ക്കും

ഫിംസ് ആപ്പിലൂടെ വിവരശേഖരണം പൂർത്തിയാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ വേഗത്തിൽ നേടിയെടുക്കാൻ സാധിക്കും. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി, കുട്ടികളുടെ വിദ്യാഭ്യാസ വായ്പകൾ, മറ്റ് ആനുകൂല്ല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയ്ക്കും അവസാനമാകും. പേര് വിവരങ്ങളും മത്സ്യത്തൊഴിലാളി ക്ഷേമനിധി വിവരവും നൽകിയാൽ ഉദ്യോഗസ്ഥന് വളരെ വേഗം വിവരങ്ങൾ കണ്ടെത്താനും അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കാനും സാധിക്കും.


വ്യാജ വിവരങ്ങൾ നൽകാനാവില്ല

 ഫിഷറീസ് വകുപ്പ് അധികൃതർ കടൽ മത്സ്യഗ്രാമങ്ങളും ഉൾനാടൻ മത്സ്യ ഗ്രാമങ്ങളും സന്ദർശിക്കും

 ആപ്പിൽ നൽകിയിരിക്കുന്ന ചോദ്യാവലികൾ വഴി വിവരശേഖരണം

 വീട്ടിലെ അംഗങ്ങളുടെ എണ്ണം, പ്രായം, തൊഴിൽ, വരുമാനം, ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ, സേവന കാലയളവ്, ആധാർ വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തും

 അതത് പ്രദേശത്തെ ഫിഷറീസ് ഓഫീസർമാർ വെരിഫിക്കേഷൻ നടത്തും

 ആധാർ കാർഡ് വെരിഫിക്കേഷൻ ഉള്ളതിനാൽ തെറ്റായ വിവരം നൽകാനാകില്ല

 കുടുംബത്തിലെ പ്രധാന വ്യക്തിക്ക് യൂസർ ഐ.ഡി നൽകും

 ഇതുപേയാഗിച്ച് ആപ്പിൽ രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിക്കാനാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL