SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

കാട്ടു പന്നി ശല്യം മാർച്ചും ധർണയും നാളെ

പോരുവഴി: പോരു വഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ പെരുകുകയും കർഷകരുടെ കൃഷി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. പല തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി കൊടുത്തെങ്കിലും യാതൊര നടപടിയും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ കർഷക സംഘം , കർഷക തൊഴിലാളി യൂണിയൻ പോരുവഴി കിഴക്ക്, പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതുത്വത്തിൽ നാളെ രാവിലെ 10ന് പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുന്നു. കർഷക സംഘം ഏരിയാ സെക്രട്ടറി അഡ്വ. അമ്പിളിക്കുട്ടൻ ധർണ ഉദ്ഘാടനം ചെയ്യും. സി.പി.എം ഏരിയ സെന്റർ അംഗം ബി.ബിനീഷ്, ഏരിയാ കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ, പോരു വഴി കിഴക്ക് എൽ.സി സെക്രട്ടറി എം.മനു, പോരുവഴി പടിഞ്ഞാറ് എൽ.സി സെക്രട്ടറി പ്രതാപൻ എന്നിവർ പങ്കെടുക്കും. പോരുവഴി കിഴക്ക്, പടിഞ്ഞാറ് മേഖലയിലെ എല്ലാ കർഷകരും കർഷക തൊഴിലാളികളും പങ്കെടുക്കണമെന്ന് കർഷക സംഘം കർഷക തൊഴിലാളി യൂണിയൻ പോരുവഴി പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL