കരുനാഗപ്പള്ളി: വയനാടിലെ ദുരിതബാധിത മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ സമർത്ഥരായ 30 കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന പുനർജ്ജനി പദ്ധതിയുടെ ഫണ്ട് ശേഖരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം നടന്നു. തഴവാ ചാപ്റ്ററിലെ അദ്ധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയും എ.പി.ജെ അബ്ദുൽ കലാം ലൈബ്രററിയും ചേർന്നാണ് ഫണ്ട് ശേഖരിച്ചത്. 'വയനാട്ടിലെ കൂട്ടുകാർക്ക് കരുനാഗപ്പള്ളിയിലെ കൂട്ടുകാരുടെ സ്നേഹം' എന്ന സന്ദേശമുയർത്തി തഴവാ ചാപ്റ്ററിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പുനർജ്ജനി പദ്ധതിലേക്ക് സമാഹരിച്ച 40000 രൂപയുടെ ചെക്ക് വിദ്യാർഥികൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറിന് കൈമാറി. ഷിബു.എസ്.തൊടിയൂർ അദ്ധ്യക്ഷനായി. പ്രബിരാജ്, നന്ദു, റാഷിദ് തുടങ്ങിയവർ സംസാരിച്ചു :
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |