SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

പുളിമാന കൃതികളുടെ പ്രകാശനവും സെമിനാറും

കൊല്ലം: കേരള സാഹിത്യ അക്കാഡമി ചവറയിലെ വികാസ് കലാസാംസ്കാരിക സമിതിയുടെ സഹകരണത്തോടെ സംഘടി​പ്പി​ക്കുന്ന, സാഹിത്യ സെമിനാറും പുളിമാന പരമേശ്വരൻപിള്ളയുടെ കൃതികളുടെ പ്രകാശനവും നാളെ വൈകി​ട്ട് മൂന്നി​ന് ചവറ വികാസ് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.കെ.എസ്. രവികുമാർ ഉദ്ഘാനം ചെയ്യും. വി.എസ് ബിന്ദു പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വൈകിട്ടു 4.30 പുളിമാന പരമേശ്വരൻപിള്ളയുടെ സമത്വവാദിയും മറ്റ് കൃതികളും എന്ന പുസ്‌തകം കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ പ്രകാശനം ചെയ്യും. ചവറ കെ.എസ്. പിള്ള പുസ്‌തകം സ്വീകരിക്കും. ഡോ. സുജിത് വിജയൻപിളള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അക്കാഡമി സെക്രട്ടറി സി.പി. അബൂബേക്കർ പങ്കെടുക്കും. ഫോൺ​: 94 95 70 12 83

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL