SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഭൂമി​ വാങ്ങൽ വി​ല്ലേജ് ഓഫീസറുടെ റി​പ്പോർട്ട് കോപ്പി​യടി​ച്ച് തഹസി​ൽദാർ!

കളക്ടർക്ക് കൈമാറി, അട്ടിമറി നീക്കം ബലപ്പെടുന്നു

കൊല്ലം: കൊല്ലം മുണ്ടയ്ക്കലിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഭൂമിയുടെ വിലനിർണയവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ തയ്യാറാക്കി നൽകിയ റിപ്പോർട്ടി​ന്റെ തനി​പ്പകർപ്പെന്നോണം തഹസി​ൽദാരുടെയും റി​പ്പോർട്ട്. കൂടുതൽ വിലയ്ക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമ നൽകിയ രേഖകൾ പൂർണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് തഹസിൽദാർ കഴിഞ്ഞ ദിവസം കളക്ടർക്ക് സമർപ്പിച്ചു. സ്ഥലം വാങ്ങൽ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു വിഭാഗം റവന്യു ഉദ്യോഗസ്ഥർ വില ഇടിച്ചുതാഴ്ത്തുന്നതെന്ന ആരോപണം ഇതോടെ ബലപ്പെട്ടു.

3 ഹെക്ടർ 20 ആർസ് ഭൂമിക്ക് ആകെ 17.68 കോടി നിശ്ചയിച്ചുകൊണ്ടുള്ള വിലനിർണയ റിപ്പോർട്ടാണ് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ നേരത്തെ നൽകിയത്. മൂന്ന് വർഷത്തിനിടെ പ്രദേശത്ത് നടന്ന സമവും സമാനവുമായ ഭൂമി ഇടപാടുകൾ പരിശോധിച്ച് നിശ്ചയിച്ച വിലയെന്നായിരുന്നു വില്ലേജ് ഓഫീസറുടെ അവകാശവാദം. എന്നാൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറല്ലെന്നു പറഞ്ഞ ഭൂ ഉടമ, പ്രദേശത്ത് നടന്ന ഒൻപത് ഭൂമി​ വി​ല്പനകളുടെ വിവരങ്ങൾ സഹിതം കളക്ടർക്ക് പരാതി നൽകി. തുടർന്ന് കളക്ടർ വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാന പ്രകാരം ഭൂവുടമ ഹാജരാക്കിയ രേഖകൾ അടിസ്ഥാനമാക്കിയാണ് തഹസിൽദാർ നേരിട്ട് പരിശോധന നടത്തിയത്.

തഹസി​ൽദാരുടെ റിപ്പോർട്ടിലെ ഉള്ളടക്കം


 ഭൂവുടമ ഹാജരാക്കിയത് 9 ആധാരങ്ങൾ
 നാല് ആധാരങ്ങൾ ദേശീയപാതയോട് അടുത്തുള്ളവ
 ഈ ആധാരങ്ങൾ, ഉള്ളിലെ ഭൂമിയുടെ വിലനിർണയത്തിന് പരിഗണിക്കാനാകില്ല
 അഞ്ചും ആറും ആധാരങ്ങൾ ഉയർന്ന വിലയുള്ള ജനവാസ മേഖലയിലേത്

 ഏഴാമത്തേത് ചെറിയ വിസ്തീർണമായതിനാൽ പരിഗണിക്കില്ല

 എട്ടും ഒൻപതും ആധാരങ്ങൾ നേരത്തെ പരിഗണിച്ച് തള്ളിയത്

 മറ്റ് പ്രമാണങ്ങളിലെ സ്ഥലങ്ങൾക്ക് കുടുതൽ ഗതാഗത സൗകര്യം

 അപേക്ഷയിലെ സ്ഥലത്തിന്റെ കുറച്ച് ഭാഗം സി.ആർ.ഇസഡ് പരിധിയിൽ

 പ്രവേശനമാർഗ്ഗം റോഡ് പുറമ്പോക്ക്

ഇനി ഡെപ്യൂട്ടി കളക്ടറുടെ പരിശോധന

കളക്ടറുടെ നിർദ്ദേശ പ്രകാരം ഭൂവുടമ നൽകിയ രേഖകളും വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരുടെ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും.

...................................

 വില്ലേജ് ഓഫീസർ നിശ്ചയിച്ചത് സെന്റിന് 2.25 ലക്ഷം

 2019ൽ ഇതേ ഭൂമി കോർപ്പറേഷൻ വാങ്ങാൻ ശ്രമിച്ചു

 അന്ന് തഹസിൽദാർ നിശ്ചയിച്ചത് സെന്റിന് 3.5 ലക്ഷം

 നിലവിലെ ഭൂഉടമ സ്ഥലം വാങ്ങിയത് കോടതി മുഖാന്തിരം

 അന്ന് രജിസ്ട്രേഷനടക്കം ചെലവായത് 20 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL