SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 AM IST

ലൈബ്രേറിയൻ അവാർഡ് അപേക്ഷിക്കാം

കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അംഗത്വമുള്ള ജില്ലയിലെ ഗ്രാമീണ ഗ്രന്ഥശാലകളിലെ ലൈബ്രേറേറിയന് നീരാവിൽ നവോദയം ഗ്രന്ഥശാല നൽകുന്ന പ്രൊഫ.കല്ലട രാമചന്ദ്രൻ സ്മാരക അവാർഡിന് അപേക്ഷിക്കാം. 10001 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. രണ്ടുവർഷം ലൈബ്രേറേറിയനായി പ്രവർത്തിച്ചവർക്കും ഇപ്പോൾ പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം. വായനയെ പ്രോത്സാഹിപ്പിക്കാനും ഗ്രന്ഥശാല പ്രവർത്തനത്തിനും നൽകിയ മികച്ച സംഭാവന ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ഒരു പേജിൽ കവിയാത്ത സ്വയം തയ്യാറാക്കിയ അപേക്ഷ ഗ്രന്ഥശാലയുടെ സെക്രട്ടറി, രണ്ടു മുതിർന്ന അംഗങ്ങൾ എന്നിവരുടെ സാക്ഷ്യപത്രങ്ങൾ സഹിതം, സെപ്തംബർ 22 നകം സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം - 691 601 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0474 2703093, 9446353792

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL