ഓടനാവട്ടം: പരുത്തിയിറയിലും വെളിയത്തും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷം. കഴിഞ്ഞ ദിവസം വെളിയം മാർക്കറ്റ് പരിസരത്തുള്ള മൂന്നു പേരെ നായ്കൾ ആക്രമിച്ചു. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരുത്തിയറ അമ്പലം ജംഗ്ഷൻ, പടിഞ്ഞാറ്റിൻകര ഭാഗങ്ങളിലും നായ്ക്കളുടെ ആക്രമണത്തിൽ പ്രദേശവാസികൾക്ക് പരിക്കേറ്റു. പത്രം ഏജന്റ് കല്ലുവിളയിൽ മോനച്ചൻ, തൊഴിലുറപ്പ് മേട്രൺ കാഞ്ഞിരംവിളയിൽ വത്സല, കോളനി പ്രദേശവാസി ഗോപി എന്നിവർക്ക് താലൂക്ക് ആശുപത്രിയിൽ ലഭിച്ച കുത്തിവയ്പ്പിൽ റിയാക്ഷൻ ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പേ വിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന നായ്ക്കളാണ് ആക്രമണം നടത്തുന്നത്. അധികൃതരിൽ നിന്ന് അടിയന്തര നടപടിയുണ്ടായി തെരുവ് നായ്ക്കളെ ഒഴിവാക്കണമെന്ന് പരുത്തിയറ മഹാത്മാ പുരുഷ സഹായ സംഘം ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |