SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

കൺസ്യൂമർഫെഡ് ഓണച്ചന്ത കരുനാഗപ്പള്ളിയിൽ

photo
കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് സി വിജയൻ പിള്ള നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ഓണത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അങ്കണത്തിൽ ഓണച്ചന്ത പ്രവ‌ർത്തനം ആരംഭിച്ചു. ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് സി.വിജയൻപിള്ള ആദ്യ വില്പന നിർവഹിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി.ഗോപകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ബി.ഗംഗ സ്വാഗതം പറഞ്ഞു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന, എൻ .ശിവരാജൻ,ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ .മുത്തുകൃഷ്ണൻ, അഡ്വ. മുഹമ്മദ് നുഫൈൽ, കരിമ്പാലിൽ സദാനന്ദൻ, സുജി, രേഖ, അമൃത തുടങ്ങിയവർ പങ്കെടുത്തു. അരി, മുളക്, മല്ലി, തുവര, വെളിച്ചെണ്ണ, പഞ്ചസാര, കടല എന്നിവ ഉൾപ്പെടെ 21 ഇനം സാധനങ്ങളാണ് ഓണച്ചന്തയിൽ ലഭ്യമാകുന്നത്. ഇതിൽ 13 ഇനങ്ങൾക്ക് സബ്സിഡി ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL