കൊട്ടിയം: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിന് വേണ്ടി മാവേലി എത്തിയത് വേറിട്ട കാഴ്ചയായി. തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് നല്ല ഭക്ഷണം കഴിക്കൂ, നല്ല ആരോഗ്യത്തോടെ
നല്ല ജീവിതം നയിക്കൂ എന്ന സന്ദേശവുമായി മാവേലിക്കൊപ്പം ബോധവത്കരണം നടത്തിയത്.
കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഏറ്റവും നല്ല ഭക്ഷ്യസുരക്ഷാ വിദ്യാലയം എന്ന ബഹുമതി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന് അടുത്തിടെ ലഭിച്ചിരുന്നു. കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിൽ നടന്ന ചടങ്ങിൽ നാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ ലഘുലേഖ വിതരണവും ബോധവത്കരണവും ഉദ്ഘാടനം ചെയ്തു. 5000ത്തോളം പേർക്ക് വിവിധ സ്ഥലങ്ങളിലായി ലഘുലേഖകൾ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർ പള്ളിമുക്ക് യൂണിറ്റ് സെക്രട്ടറി ഷാനവാസ് പള്ളിമുക്കിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ നാസിം സെയിൻ, പി.ആർ.ഒ ഷിബു,കോ ഓർഡിനേറ്റർമാരായ നജുമ, ബിജി, ഷീജ,മേരി, നിഷ എന്നിവർ നേതൃത്വം നൽകി. പ്ലസ് വൺ വിദ്യാർത്ഥി അക്ഷിതാണ് മാവേലിയായി വേഷമിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |