SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

വ്യാപാര ശാലകളി​ൽ പരിശോധന

കൊല്ലം: ഓണവിപണിയിലെ ക്രമക്കേടുകൾ കണ്ടെത്താൻ രൂപീകരിച്ച സ്‌ക്വാഡുകൾ ജില്ലയിലെ കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കൽ, ഉപഭോക്താക്കൾക്ക് യഥാസമയം ബില്ലുകൾ കൈമാറൽ എന്നിവയിലെ വീഴ്ച, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കൽ തുടങ്ങി​യവ കണ്ടെത്താൻ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് രംഗത്തെത്തി​യത്.

ഹോട്ടലുകളിലെയും പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെയും ശുചിത്വം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയും സംയുക്ത സ്‌ക്വാഡുകൾ സ്ഥാപനങ്ങൾ വി​ലയി​രുത്തി​. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതതി​ന് 16 കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ആറ് കേസുകൾ രജി​സ്റ്റർ ചെയ്തു. ത്രാസുകൾ ശരി​യായി​ പതിച്ച് സൂക്ഷിക്കാത്തതും തൂക്കത്തിൽ കുറവുമുൾപ്പെടെ ലീഗൽ മെട്രോളജി വകുപ്പ് 12 ക്രമക്കേടുകൾ കണ്ടെത്തി. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ രണ്ടിടങ്ങളിൽ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 6430 കി.ഗ്രാം ഭക്ഷ്യധാന്യങ്ങളും ഹോട്ടലിൽ നിന്ന് ഗാർഹിക പാചക വാതക സിലിണ്ടറുകളും പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL