SignIn
Kerala Kaumudi Online
Friday, 23 October 2026 11.43 AM IST

മകളുടെ സുഹൃത്തായ 19കാരനെ അച്ഛൻ കുത്തി​ക്കൊന്നു

t
പ്രതി​ പ്രസാദ്

കൊല്ലം: മകളുടെ സുഹൃത്തായ 19 വയസുകാരനെ, വാക്കു തർക്കത്തി​നി​ടെ അച്ഛൻ ഒറ്റക്കുത്തി​ന് കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ് (46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഇരട്ടക്കട വലിയകാവ് നഗറിലാണ് സംഭവം. പ്രസാദിന്റെ മകളെ ശല്യം ചെയ്യുന്നുവെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രസാദ് മകളെ അടുത്തിടെ, ഇരട്ടക്കടയിലെ ബന്ധുവീട്ടി​ലേക്ക് മാറ്റി​യി​രുന്നു. അരുൺകുമാർ ഇവിടെയുമെത്തി പെൺകുട്ടിയെ കാണാൻ ശ്രമിച്ചതി​ന്റെ പേരി​ൽ പ്രസാദുമായി ഫോണിൽ വാക്കേറ്റമുണ്ടായി. പ്രശ്നം സംസാരി​ക്കാനായി​ അരുൺ​കുമാറി​നെ പ്രസാദ് വി​ളി​ച്ചു വരുത്തി​. സുഹൃത്തുക്കളുമായി ഇരട്ടക്കടയിലെ വീട്ടിലെത്തിയ അരുൺ​കുമാറുമായി​ സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രസാദ് കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് അരുൺകുമാറിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഉടൻതന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL