SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

ഗുരുവചനമാണ് ഏറ്റവും വലിയ സന്ദേശം: സി.ആർ.മഹേഷ്

photo

കരുനാഗപ്പള്ളി: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യം ലോകത്തിന് സമ്മാനിച്ച ശ്രീനാരായണ ഗുരുദേവന്റെ ദർശനമാണ് ലോകത്തെ ഏറ്റവും വലിയ സന്ദേശമെന്ന് സി.ആർ.മഹേഷ് എം.എൽ.എ.

തഴവ കുറ്റിപ്പുറം ശ്രീനാരായണഗുരു സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 97​​ാമത് മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ വരെ പ്രചരിപ്പിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചികിത്സാ ധനസഹായ വിതരണം,​ അനുമോദനം,​ ആദരിക്കൽ എന്നീ ചടങ്ങുകളും എം.എൽ.എ നിർവഹിച്ചു. ശ്രീനാരായണഗുരു സമിതി പ്രസിഡന്റ് വിനോദ് ചേടുവിളയിൽ അധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ,​ ഖലീലുദ്ദീൻ പുയപ്പള്ളിൽ, ഷാനു.കെ.സലാം,​ കെ.മാത്യു, കാട്ടൂർ രാജേന്ദ്രൻ, ബിജു വാലേൽ, മുഹമ്മദ് ഷാ, ബാബുക്കുട്ടൻ പട്ടാഴി, ഉണ്ണിപ്പിള്ള പനയ്ക്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL