SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം ഗുരുദേവ ദർശനം: എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം: മതവിശ്വാസവും മതസ്വാതന്ത്ര്യവും മൗലികാവകാശമായി സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം ഗുരുദേവ ദർശനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ശാരദാമഠത്തിൽ സംഘടിപ്പിച്ച മഹാസമാധി വാർഷികവും ഉപവാസ യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്ധ്യാത്മിക ചിന്തകളിലൂടെ ഭൗതിക വളർച്ച നേടുന്നതായിരുന്നു ഗുരുദേവ ദർശനം. സമാനമായ തരത്തിൽ മതേതര രാജ്യമായി നിലനിൽക്കുമ്പോഴും രാജ്യത്തിന് മതമില്ലെന്ന് ഇന്ത്യൻ ഭരണഘടന പ്രഖ്യാപിക്കുന്നു. ഇതിന് പിന്നിൽ മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദേവ സൂക്തമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ദർശനത്തിലൂടെ ഗുരുദേവൻ സാർവ ലൗകികതയുടെ വക്താവായി മാറുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകാൻ ഭരണഘടനാ നിർമ്മാണ സഭയിൽ നടന്നിട്ടുള്ള അതിദീർഘമായ ചർച്ചകൾ പരിശോധിച്ചാൽ അതിൽ ഗുരുദേവ ദർശനത്തിന്റെ സ്വാധീനം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര അഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ്‌കുമാർ ഭദ്രദീപം തെളിയിച്ചു. ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് ശിരീഷ് കേശവൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ. അനിധരൻ, ഡോ. ബി. കരുണാകരൻ, ഡോ. സി.എൻ. സോമരാജൻ, വി. സജീവ്, എസ്. ബിജു, പ്രൊഫ. കെ. ജയപാലൻ, എൻ. സുഗതറാവു, കെ. ബാലചന്ദ്രൻ, വി. മോഹനൻ, സി.കെ. ശശീന്ദ്രൻ, എൽ. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സമാധിദിന പ്രാർത്ഥനയും പൂജയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL