കൊല്ലം: എസ്.എൻ.ഡി.പി യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയിൽ ഗുരുദേവ മഹാസമാധി ദിനാചരണം പുഷ്പാർച്ചന, ഗുരുദേവ പ്രാർത്ഥന, ഗുരുഭാഗവത പാരായണം, പ്രസാദ വിതരണം, അന്നദാനം എന്നിവയോടെ നടത്തി. അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം നിർവഹിച്ചു. സെക്രട്ടറി സജീവ് മാടൻവിള, ജി. രാജ്മോഹൻ, വൈസ് പ്രസിഡന്റ് പി. മധു, സുന്ദരേശ പണിക്കർ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സത്യശീലൻ, രാധാകൃഷ്ണൻ, സാബു, ഷാർദ്ദാമു, ബൈജു എന്നിവരും എൻ.ആർ. ലൈജു, വൈശാഖ് എസ്.ജിത്തു, വനിതാസംഘം ഭാരവാഹികളായ പി. സുശീല, സജിനി ഷാജി, ശോഭന മംഗളാനന്ദൻ, തുളസീഭായി, രജനി, സന്ധ്യ, രമാദേവി, ലതിക, രമ, അഡ്വ. ദീപി കൃഷ്ണൻ, ശാഖ മുൻ ഭാരവാഹികളായ ടി. മുരളീധരൻ, എൻ.വിനയബാബു, കെ.സുധാകരൻ എന്നിവരും പങ്കെടുത്തു. 1700 ൽ അധികം പേർ അന്നദാനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |