
കുന്നത്തൂർ: മൈനാഗപ്പള്ളി ആനൂർകാവിൽ വാഹനപകടത്തിൽ കൊല്ലപ്പെട്ട പഞ്ഞിപ്പുല്ലും വിളയിൻ കുഞ്ഞുമോളുടെ കുടുംബത്തിന് ആശ്വാസം പകർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശനം നടത്തി.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭർതൃസഹോദരന്റെ ഭാര്യ ഫൗസിയ,കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദ്,മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.നിയമ പോരാട്ടത്തിൽ കുടുംബത്തോടൊപ്പം ഉണ്ടകുമെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉണ്ടാകുമെന്നും ഉറപ്പ് നൽകി.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി, കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ ,തുണ്ടിൽ നൗഷാദ്, പി.എം.സെയ്ദ് എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |