SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

യൂണിയൻ ബാങ്ക് ജീവനക്കാർ നാളെ പണിമുടക്കും

കൊല്ലം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ യൂണിയൻ ബാങ്കിലെ നാല് അഖിലേന്ത്യാ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് നാളെ നടത്തുമെന്ന് കൺവീനർ എം.ബിനു അറിയിച്ചു. ഡൽഹിയിൽ ചീഫ് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കാര്യമായ ഉറപ്പ് ലഭിക്കാത്ത പശ്ചാത്തലത്തിലാണ് സമരം. സമരത്തിൽ നിന്ന് പിന്മാറിയ രണ്ട് സംഘടനകൾക്ക് ജോയിന്റ് ഫോറം ഒഫ് യൂണിയൻ ബാങ്ക് യൂണിയൻസുമായി യാതൊരു ബന്ധവും ഇല്ലെന്ന് നേതാക്കൾ അറിയിച്ചു. നാളെ കേരളത്തിലെ എല്ലാ റീജിയണൽ ഓഫീസുകൾക്ക് മുന്നിലും ധർണ സംഘടിപ്പിക്കും. യൂണിയൻ ബാങ്കിലെ മുഴുവൻ ജീവനക്കാരും ഓഫീസർമാരും സമരം വിജയിപ്പിക്കണമെന്ന് കൺവീനർ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL