SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ഓച്ചിറ കാളകെട്ട്  ഉത്സവം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

clctr

കൊല്ലം: ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ കാളകെട്ട് ഉത്സവം സുരക്ഷിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കളക്ടർ എൻ.ദേവിദാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. ഉത്സവ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, പൊതുജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഉത്സവം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ, ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവ യോഗം വിലയിരുത്തി.

ഒക്ടോബർ 12നാണ് ഉത്സവം. എ.ഡി.എം. ജി.നിർമ്മൽ കുമാർ, സബ് കളക്ടർ നിശാന്ത് സിൻഹാര, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, കാളകെട്ട് സമിതി അംഗങ്ങൾ, പൊലീസ്, ഫയർഫോഴ്‌സ്, റവന്യു, കെ.എസ്.ഇ.ബി, എക്‌സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL