SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 PM IST

വനിതാരത്ന പുരസ്‌കാരത്തിന് നാമനിർദ്ദേശം

കൊല്ലം: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള വനിതാരത്ന പുരസ്‌കാരത്തിന് നോമിനേഷനുകൾ ക്ഷണിച്ചു. അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്നയാൾ ജീവിച്ചിരിക്കുന്ന വ്യക്തിയും കഴിഞ്ഞ അഞ്ച് വർഷമെങ്കിലും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിച്ചവരുമാകണം. സാമൂഹ്യ സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർ, സ്ത്രീകളുടെയും കട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖല, കലാരംഗം എന്നീ മേഖലകളിൽ നിന്നാണ് അവാർഡിനായി പരിഗണിക്കുന്നത്. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ മുഖേന നോമിനേഷനും വിശദവിവരങ്ങളും (രേഖകൾ, പുസ്തങ്ങൾ, സി.ഡികൾ, പത്രക്കുറിപ്പുകൾ) സഹിതം 10 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ: 0474 2992809.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL