SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

ഡി.വൈ.എഫ്.ഐ റെയിൽവേ സ്റ്റേഷൻ മാർച്ച് 

dyfi


കൊല്ലം: കേരളത്തിലെ ട്രെയിൻ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി​.

സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. പകൽ സമയം ആവശ്യാനുസരണമുള്ള ട്രെയിനുകൾ ഇല്ലാത്തതിനാൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാരുൾപ്പെടെ വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം പുനലൂർ പാതയിലെ ദുരിതവും വർദ്ധിക്കുന്നു. മലബാർ, മാവേലി എക്‌സ്‌പ്രസുകൾ അടക്കമുള്ള ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് കമ്പാർട്ട്‌മെന്റുകൾ വെട്ടിക്കുറച്ച് പകരം എ.സി കമ്പാർട്ട്‌മെന്റുകളാക്കി യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപി​ച്ചു.

യോഗത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.ആർ. ശ്രീനാഥ് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. ശ്യാം മോഹൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ചിന്താ ജെറോം, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ശബരിനാഥ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ യു. പവിത്ര, പി​. അനന്ദു, കെ. സുധീഷ്, സി. രതീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL