കൊല്ലം: വേണാട് എക്സ്പ്രസിലെ തിക്കും തിരക്കുനുമിടെ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും പരിഹാരം കാണാൻ റെയിൽവേ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള യാത്രക്കാർക്ക് യാത്രാ സംവിധാനം ഒരുക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് റെയിൽവേ ഒഴിഞ്ഞുമാറുന്നത് അപലപനീയമാണ്. രാവിലെ വേണാട് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് അടുത്ത ട്രെയിൻ മണിക്കൂറുകൾക്ക് ശേഷമാണുള്ളത്. അതിനാലാണ് കൊല്ലത്ത് നിന്ന് വടക്കോട്ട് യാത്ര ചെയ്യേണ്ടവരെല്ലാം വേണാടിനെ ആശ്രയിക്കുന്നതും തിരക്ക് വർദ്ധിക്കുന്നതും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണാടിന് ശേഷം യാത്രക്കാർക്ക് സൗകര്യപ്രദമായ സമയക്രമത്തിൽ എറണാകുളം ഭാഗത്തേക്ക് ഒരു പാസഞ്ചർ / മെമു സർവീസ് ആരംഭിക്കാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |