SignIn
Kerala Kaumudi Online
Friday, 23 October 2026 12.14 PM IST

സംരംഭകത്വ ബോധവത്കരണ പരിപാടി

t
സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായി കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെയും പരവൂർ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ പരിപാടി നഗരസഭാദ്ധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായി കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെയും പരവൂർ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ പരിപാടി നഗരസഭാദ്ധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷൻ സഫർകയാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി അബ്ദുൽ സജിം, നഗരസഭ കൗൺസിലർമാരായ വിമലാംബിക, എസ്. ഗീത, സി.ഡി.എസ് ചെയർപേഴ്സൺ സി. രേഖ സി എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലറും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ സുധീർകുമാർ സ്വാഗതവും വ്യവസായ വികസന ഓഫീസർ വി. അശോകൻ നന്ദിയും പറഞ്ഞു. ഉപജില്ല വ്യവസായ ഓഫീസർ വി. ജയസാഗരൻ, കാനറാ ബാങ്ക് പ്രതിനിധി വിഷ്ണു തുടങ്ങിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL