SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പും ബോധവത്‌കരണവും

അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പും ബോധവത്കരണവും മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.അനസ് അസീസ് ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. കാർഡിയോളജി ഒ.പി വിഭാഗത്തിൽ നടത്തിയ ചടങ്ങിൽ ചീഫ് ഗസ്റ്റ് അസീസിയ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.അനസ് അസീസ് ഉദ്‌ഘാടനം നിർവഹിച്ചു. ഡോക്ടർമാരായ ഡോ.അജയകുമാർ ( ന്യൂറോളജി വിഭാഗം), ഡോ.ലാലി ( ഇ.എൻ.ടി വിഭാഗം ), ഡോ.റോബർട്ട് മാത്യു ( ന്യൂറോ മെഡിസിൻ വിഭാഗം ), ഡോ.അഞ്ചു കൃഷ്ണൻ ( ഗ്യാസ്‌ട്രോളജി വിഭാഗം ) എന്നിവരുടെ സാന്നിധ്യത്തിൽ ചീഫ് നഴ്‌സിംഗ് ഓഫീസർ ഹെലൻ ബി.ആർ.സി സ്വാഗതം പറഞ്ഞു. ഡോ.സുനിത വിശ്വനാഥൻ, ഡോ.കെ.രമേഷ്,ഡോ.നിഷാന്ത് സാഗർ എന്നിവർ ബോധവത്‌കരണ ക്ലാസ് നടത്തി. സൗജന്യമായി ബ്ലഡ് ഷുഗർ, ഇ.സി.ജി, ടി.എം.ടി , എക്കോ ടെസ്റ്റ് എന്നിവയും ആധുനിക സജീകരണങ്ങളോട് കൂടിയ കാത്ത്ലാബ് സേവനം, ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവക്ക് ഇളവുകളോട് കൂടിയ പാക്കേജ് സൗകര്യങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL