SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

വാഹനാപകടത്തിൽ മരണം, നഷ്‌ടപരിഹാരം 80.5 ലക്ഷം

കൊല്ലം: വാഹനാപകടത്തിൽ മരിച്ച മദ്ധ്യവയസ്‌‌കന്റെ ആശ്രിതർക്ക് 80.5 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകാൻ വിധി. പാരിപ്പള്ളി പാമ്പുറം കൃഷ്‌ണകൃപയിൽ സദാശിവന്റെ മകൻ സജീവ് (46) മരിച്ച കേസിലാണ് കൊല്ലം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് കോടതി ജഡ്‌ജി പ്രസന്ന ഗോപൻ കുടംബത്തിന് നഷ്‌ടപരിഹാരം വിധിച്ചത്.

2021 ഫെബ്രുവരി 3ന് രാത്രി 10.30ന് പരവൂർ - പാരിപ്പള്ളി റോഡിൽ നിറുത്തിയിട്ടിരുന്ന പെട്ടി ഓട്ടോയിൽ സജീവ് ഓടിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചായിരുന്നു അപകടം. പെട്ടി ഓട്ടോയുടെ ഇൻഷ്വറൻസ് കമ്പനിയായ യൂണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. കൊവിഡിനെ തുടർന്ന് ഗൾഫിൽ ജോലി നഷ്‌ടപ്പെട്ട സജീവ് നാട്ടിൽ ഫ്രിഡ്‌ജ് മെക്കാനിക്കായി ജോലി നോക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL