SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

കാൽനടയാത്രയ്ക്ക് സൗകര്യമൊരുക്കും

nk-
റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയ ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബിന്ദു കൃഷ്ണ എന്നിവർ റെയിൽവേ സ്റ്റേഷനിൽ

കൊല്ലം: കരിക്കോട് കിളികൊല്ലൂർ റയിൽവേ സ്റ്റേഷൻ റയിൽവേ ലൈൻ ക്രോസ് ചെയ്ത് കാൽനടയായി പോകാൻ സൗകര്യമൊരുക്കുമെന്ന് റയിൽവേ അധികൃതർ അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ദശാബ്ദങ്ങളായി പ്രദേശവാസികൾ കാൽനടയായും സൈക്കിളിലും യാത്ര ചെയ്തിരുന്ന സൗകര്യമാണ് സുരക്ഷ സംവിധാനങ്ങളുടെ പേരിൽ ഇരുവശവും അടച്ചതിലൂടെ നഷ്ടപ്പെട്ടത്. പ്രദേശവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് എം.പി സ്ഥലം സന്ദർശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. മേൽപ്പാലം നിർമ്മിക്കുന്നതു വരെ നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യം പുന:സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ബിന്ദു കൃഷ്ണ, കൗൺസിലർ സുജ കൃഷ്ണൻ, എ.കെ.എ. ലത്തീഫ്, അജിത്കുമാർ, ജെ.നൗഫൽ, സി. ബാബു, ജയപ്രകാശ്, പ്രസാദ്, എ.വി. ശ്രീകുമാർ, ഉറാഷ് കുമാർ, സുന്ദരേശൻ പിള്ള എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL