കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നിയോഗിച്ച വീഡിയോഗ്രാഫർമാർക്കും ഫോട്ടോഗ്രാഫർമാർക്കും നൽകാനുള്ള തുക പൂർണമായും നൽകണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഫോട്ടോയെടുത്തും വീഡിയോ പകർത്തിയും ഉപജീവനം നടത്തുന്നവർ ഉപജീവനമാർഗ്ഗം ഉപേക്ഷിച്ചാണ് ജില്ലാ കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളുടെ ഭാഗമായി ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാൻ പോയത്. ഫലപ്രഖ്യാപനം വന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ജോലി ചെയ്തവർക്ക് കൂലി നൽകാൻ തയ്യാറാകാത്തത് മനുഷ്യത്വരഹിതമാണ്. ജോലി ചെയ്ത കൂലി ആവശ്യപ്പെടുമ്പോൾ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് കമ്മിഷനും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നീതികരിക്കാനാവില്ല. അർഹതപ്പെട്ട തുക അടിയന്തരമായി നൽകണമെന്നും എം.പി ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |