SignIn
Kerala Kaumudi Online
Friday, 23 October 2026 3.52 AM IST

സ്‌പീക്കറെ പുറത്താക്കണം

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അവഹേളിക്കും വിധം പരാമർശം നടത്തിയ സ്‌പീക്കർ എ.എൻ.ഷംസീറിനെ പുറത്താക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) ജില്ലാ കമ്മിറ്റി. സ്‌പീക്കറുടെ പദവിയിൽ ഇരിക്കാൻ യോഗ്യനാണോയെന്ന് അദ്ദേഹം ചിന്തിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊല്ലം കോർപ്പറേഷനിലെ യു.ഡി.എഫ് സംവിധാനത്തിൽ രണ്ട് സീറ്റുകളിൽ കൂടി അധികം മത്സരിക്കാൻ പാർട്ടിക്ക് അർഹതയുണ്ടെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അദ്ധ്യക്ഷനായി. കൊല്ലം, ഇരവിപുരം, ചവറ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടകോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ജില്ലാ ഭാരവാഹികളായ കരിക്കോട് ജമീർലാൽ, അഡ്വ.പ്രവീൺകുമാർ, നെടുവത്തൂർ ചന്ദ്രശേഖരൻ, എസ്.മണിമോഹനൻ നായർ, സുഗുണൻ വാളത്തുംഗൽ, നിയോജക മണ്ഡലം ഭാരവാഹികളായ ദീപു ചാത്തിനാംകുളം, അഡ്വ.പ്രേംകുമാർ കെന്നഡി, ബിജു ഇരവിപുരം, നവാസ് ചാത്തിനാംകുളം, നിസാർ, അനിൽകുമാർ, ഷംനാദ്, അരുൺകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL