SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

കരകളി​ൽ ആവേശമായി​ കല്ലട ജലോത്സവം

കൊല്ലം: കല്ലടയാറി​ന്റെ കരകളി​ൽ ആവേശം നി​റച്ച് വേണാട് ബോട്ട് ക്ലബിന്റെ ഷോട്ട് പുളിക്കത്തറ കല്ലട ട്രോഫിയിൽ മുത്തമിട്ടു. ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഇന്ത്യൻ ബോയ്‌സിന്റെ നവജ്യോതി രണ്ടാം സ്ഥാനത്തെത്തി.

വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെ വിഭാഗത്തിലാണ് വിജീഷ് വിമലൻ ക്യാപ്ടനായ ഷോട്ട് പുളിക്കത്തറ ഒന്നാം സ്ഥാനം നേടിയത്. റിഥിക് റിജുവായിരുന്നു നവജ്യോതിയുടെ ക്യാപ്ടൻ. വെപ്പ് ബി ഗ്രേഡിൽ ശ്യാം ക്യാപ്ടനായ സ്പാർട്ടൻസ് ബോട്ട് ക്ലബിന്റെ ചിറമേൽ തോട്ടുകടവൻ ഒന്നാം സ്ഥാനവും റിതന്യ നിജു ക്യാപ്ടനായ ഇന്ത്യൻ ബോയ്സിന്റെ പുന്നത്ര പുരയ്ക്കൽ രണ്ടാം സ്ഥാനവും നേടി. മണിലാൽ ക്യാപ്ടനായ യുണൈറ്റഡ് കല്ലടയുടെ പി.ജി കരിപ്പുഴയ്ക്കാണ് മൂന്നാം സ്ഥാനം. ഇരുട്ടുകുത്തി എ ഗ്രേഡിൽ രഞ്ജിത്ത് കല്ലട ക്യാപ്ടനായ പടിഞ്ഞാറേ കല്ലട അംബദ്കർ ബോട്ട് ക്ലബിന്റെ പി.ജി. കർണ്ണനും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ഗോഡ്‌ലി റോയി ക്യാപ്ടനായ ഫ്രണ്ട്സ് ബോട്ട് ക്ലബിന്റെ ശരവണനും ഒന്നാം സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ നീരവ് നികേഷ് ക്യാപ്ടനായ ഓൾഡ് വില്ലിമംഗലം വി.ബി.സി ബോട്ട് ക്ലബിന്റെ വലിയ പണ്ഡി​തൻ രണ്ടാംസ്ഥാനവും അഖിൽ ക്യാപ്ടനായ യുവമൺറോയുടെ ജലറാണി മൂന്നാം സ്ഥാനവും നേടി. പള്ളിയോടം പ്രദർശനമത്സരത്തിൽ ഓലോത്തിൽ കുമാർ ക്യാപ്ടനായ കല്ലട രാജനും അലങ്കാര വള്ളങ്ങളിൽ മൺറോത്തുരുത്ത് കൈരളി ആർട്സും ഒന്നാംസ്ഥാനം നേടി.

ജലോത്സവം മന്ത്രി ജെ. ചിഞ്ചുറാണിയും ജലഘോഷയാത്ര പി.സി.വിഷ്ണുനാഥ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാന ദാനം നടത്തി. കല്ലട ജലമേള അടുത്ത വർഷം മുതൽ കൂടുതൽ ചുണ്ടൻ വള്ളങ്ങളെ ഉൾപ്പെടുത്തി വിപുലമായി നടത്താൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ.അദ്ധ്യക്ഷനായി. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, സജിത്ത് ശിങ്കാരപ്പള്ളി, സുരേഷ് ആറ്റുപുറം, ഡോ.സി. ഉണ്ണിക്കൃഷ്ണപിള്ള, ആർ. അനിറ്റ, ടി. ജയപ്രകാശ്, സൂരജ് സുവർണ്ണൻ, പ്രമീള പ്രകാശ്, മായ നെപ്പോളിയൻ, എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. എസ്. സേതുനാഥ് സമ്മാന വിതരണം നടത്തി. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി.യും കോവൂർ കുഞ്ഞുമോൻ എം.എൽ.എയും നേതൃത്വം നൽകിയാണ് ജലമേള നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL