കൊല്ലം: റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയപരിധി 25 വരെ നീട്ടി. റേഷൻ ഗുണഭോക്താക്കളുടെ ഇ -കെ.വൈ.സി അപ്ഡേഷൻ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിൽ എത്തി ഇ-പോസ് മെഷീൻ വഴി ആധാർ അപ്ഡേഷൻ നടത്തണം.
കിടപ്പു രോഗികൾ ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ റേഷൻ കടയുടമയെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന് പുറത്തുള്ളവർ അതാത് സംസ്ഥാനത്തെ റേഷൻ കടകളിൽ ആധാർ കാർഡും റേഷൻ കാർഡിന്റെ പകർപ്പും ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |