SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

എബ്രോയിഡറി പരിശീലനം

കൊല്ലം: കുണ്ടറ സെൻട്രൽ റോട്ടറി ക്ലബും കേരള ടെയ്ലേഴ്സ് അസോസിയേഷനും സംയുക്തമായി റെഡിമെയ്ഡ് വസ്ത്രനിർമാണത്തിലും എബ്രോയിഡറിയിലും സൗജന്യ പരിശീലനം നൽകുന്നു. തീയറി ക്ലാസും അത്യാധുനിക റെഡിമെയ്ഡ് വസ്ത്രനിർമ്മാണോപകരണങ്ങളിൽ തൊഴിൽ പരിശീലനവും ഉൾപ്പെടെ ആറുമാസമാണ് കാലാവധി. കുണ്ടറ മായംകോട്ട് പ്രവർത്തിക്കുന്ന എ.കെ.ടി.എ ടെയ്ലറിംഗ് പാർക്കിലാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റ് ലഭിക്കും. അഭിരുചിയും താൽപ്പര്യവും പ്രകടിപ്പിക്കുന്നവർക്ക്‌ തെഴിലവസരവും നൽകും.

റോട്ടറി ഡിസ്ട്രിക് 3211ന്റെ “ഉയരെ” എന്ന സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമാണ് കോഴ്സ്. അപേക്ഷകർ 18 വയസ് പൂർത്തിയായവരായിരിക്കണം. അപേക്ഷാ ഫാറത്തിനും അന്വേഷണത്തിനും കുണ്ടറ സെൻട്രൽ റോട്ടറി ക്ലബ്‌ പ്രസിഡന്റ് മോഹനചന്ദ്രൻ പിള്ള (ഫോൺ: 9995763496), പ്രോജക്ട് ചെയർമാൻ ഡി.എൻ.പത്മരാജൻ (ഫോൺ: 9447670575) എന്നിവരെ ബന്ധപ്പെടണം. അവസാന തീയതി ഒക്ടോബർ 22.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL