കൊല്ലം: നാടാർ സംഘത്തിന്റെ നേതൃത്വത്തിൽ 20ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തും. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധത-കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെയും സഹകരണത്തിലാണ് ക്യാമ്പ്. രാവിലെ 7 മുതൽ ഉച്ചക്ക് 1വരെ ഹോട്ടൽ സീ പാലസിന് സമീപത്തെ നാടാർസംഘം ഹാളിലാണ് ക്യാമ്പ്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ ഉദ്ഘാടനം ചെയ്യും. തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് അന്നുതന്നെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി രണ്ടാം ദിനം തിരികെ കൊണ്ടുവരും. യാത്രാചെലവ് ഉൾപ്പെടെ സൗജന്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കെ.ശ്രീനിവാസൻ, സെക്രട്ടറിമാരായ സി.അയ്യപ്പൻ, എ.എൽ.പ്രഭു ശ്രീനിവാസൻ, ആർ.വി.മാടസ്വാമി, പി.കറുപ്പുസ്വാമി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9446418227, 9846289979.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |