
പുനലൂർ: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂരിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. മധുര കാമരാജ് ഷാളിൽ എസ്.സുരേഷിനെയാണ് (65) പിടികൂടിയത്. ഇന്നലെ രാവിലെ പുനലൂർ സ്റ്റേഷന് സമീപം എഗ്മോർ-കൊല്ലം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ആർ.പി.എഫ് സുരേഷിനെ പണവുമായി പിടികൂടിയത്. പണം കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. പുനലൂർ ആർ.പി.എഫ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇകംടാക്സിന് കൈമാറിയെന്ന് ആർ.പി.എഫ് എസ്.ഐ തില്ലൈ നടരാജൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |