SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

വയോജനമെഡിക്കൽ ക്യാമ്പ്

camp-
കരീപ്ര പഞ്ചായത്തിലെ ചൊവ്വള്ളൂർ തൃപ്പിലഴികം വാർഡുകൾ സംയുക്തമായി നടത്തുന്ന വയോജന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : കരീപ്ര ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനാമൃതം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈരമൺ ജന്റ്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് സുവിധ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും ആയുർമിത്ര വയോജന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽനടന്ന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ധന്യ ആർ.ദേവ് ബോധവത്‌കരണ ക്ലാസെടുത്തു. ക്ലബ് പ്രസിഡന്റ് എൻ.ദിവാകരൻ അദ്ധ്യക്ഷനായി. ജി.ഗോപിനാഥൻ, ആർ.വിശ്വംഭരൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സന്തോഷ് സാമുവൽ സ്വാഗതവും ജോൺ മാത്യു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL