കൊല്ലം : പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിച്ച ഡോക്ടർ പൊലീസ് പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം മാളിയേക്കൽ കൊച്ചു പുത്തൻപുര വീട്ടിൽ ഡോ. ജോസ് ജോസഫ് (68) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ കൃഷ്ണപുരത്ത് ജെ.ജെ ഹോസ്പിറ്റൽ നടത്തുന്ന ഇയാൾ ഗർഭം അലസിപ്പിച്ച ശേഷം കൃത്യമായ രേഖകൾ സൂക്ഷിക്കാതെയും രേഖകളിൽ കളവായി പ്രായം എഴുതിച്ചേർത്തും തെളിവുകൾ നശിപ്പിക്കുകയായിരുന്നു.
കായംകുളം, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സമാന സ്വഭാവത്തിലുള്ള കേസുകളിൽ ഉൾപ്പെടരുതെന്നുള്ള വ്യവസ്ഥ പ്രകാരം ജാമ്യത്തിൽ നിൽക്കവേയാണ് പ്രതി വീണ്ടും പിടിയിലാകുന്നത്. ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കൊല്ലം അസി. പൊലീസ് കമ്മിഷണർ എം.ഷെരീഫിന്റെ നേതൃത്യത്തിൽ കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഗിരീഷ്, എസ്.ഐ എസ്.ശ്രീജിത്ത്, സി.സന്തോഷ് കുമാർ, എസ്.ലാലു, സി.പി.ഒമാരായ സാജ്, ബിജീഷ്, അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |