കൊല്ലം: ജില്ലാ എക്സൈസ് കലാ, കായികമേള നാളെ രാവിലെ 8 മുതൽ കൊല്ലം തേവള്ളി രാമവർമ്മ ക്ലബ്ബിൽ നടക്കും. കലാമത്സരങ്ങൾ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വൈ. ഷിബു അദ്ധ്യക്ഷനാകും. കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാർ, കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വിമുക്തി മാനേജർ വി. രാജേഷ്, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് എ. രാജു, കെ.എസ്.ഇ.ഒ.എ ജില്ലാ പ്രസിഡന്റ് ബി. വിഷ്ണു, കെ.എസ്.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗിരീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്. ആർ. ഷെറിൻ രാജ് എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ സന്തോഷ് വർഗീസ് സ്വാഗതവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസർ ബി.എൽ. ഷിബു നന്ദിയും പറയും. 27ന് കായിക മത്സരങ്ങൾ കൊല്ലം തേവള്ളി ഗവ.എച്ച്.എസ്.എസ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |