SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി നിറകതിർ പദ്ധതി

nnn
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തരിശ്ശ് രഹിത നെൽകൃഷി പദ്ധതിയുടെ ഞാറു നടീൽ ഉത്സവം കമ്പനി ചെയർമാൻ ജെ.സി.അനിൽ, ഡയറക്ടർ കെ.ജി.വിജയകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തരിശ്ശ് രഹിത നെൽകൃഷി പദ്ധതി 'നിറകതിർ' നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അരത്ത കണ്ഡപ്പൻ ക്ഷേത്രം ഏലായിൽ ഒരു ഹെക്ടർ തരിശ്ശ് നിലത്തിൽ ഞാറു നടീൽ ഉത്സവം കമ്പനി ചെയർമാൻ ജെ.സി.അനിൽ, ഡയറക്ടർ കെ.ജി.വിജയകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഏലായിൽ നടന്ന ചടങ്ങിൽ കമ്പനി ഡയറക്ടർമാരായ ഡോ.നടയ്ക്കൽ ശശി, സി.പി.ജസിൻ, എസ്.വിജയകുമാരൻ നായർ, എസ്.സുരേന്ദ്രൻ, റജീന, മനോജ് കുഞ്ഞപ്പൻ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ എസ്.ആർ.ബിനോജ്, സി.രാജീവ്, ജി.രാമാനുജൻ പിള്ള, വി.രാജു, ആർ. ജനാർദനൻ, ശിവദാസൻ പോറ്റി, ആർ.എസ്.ഗോപകുമാർ, പി.ഡി.എസ് പ്രതിനിധി ജി.എസ്.പ്രസൂൺ തുടങ്ങിയവർ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ പത്ത് ഏക്കർ തരിശ്ശ് നിലത്തിലാണ് കൃഷിയിറക്കുന്നതെന്നും ഉത്പ്പാദനത്തിലൂടെ ലഭിക്കുന്ന നെല്ല് സംസ്കരിച്ച് മാർക്കറ്റിൽ വിപണനം നടത്തുമെന്നും കമ്പനി ചെയർമാൻ ജെ.സി.അനിൽ അഭിപ്രായപ്പെട്ടു. കമ്പനി സി.ഇ.ഒ മുന്ന മുഹമ്മദ് സുഹൈൽ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL