SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

ശമ്പള കുടിശ്ശിക തീർപ്പാക്കണം: കെ.ജി.എം.സി.ടിഎ

kjmsta-
കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോ. സംസ്ഥാന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മെഡിക്കൽ കോളേജുകളിലെ അസി. പ്രൊഫസർ മുതലുള്ള ജീവനക്കാരുടെ ശമ്പള കുടിശ്ശിക എത്രയും വേഗം സർക്കാർ നൽകണമെന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോ. സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാര ബീഗം അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ മുഖ്യാതിഥിയായി. സർക്കാർ ഡോക്ടർമാരുടെ അഖിലേന്ത്യ സംഘടനയുടെ പ്രസിഡന്റ് ഡോ. രാജേഷ് ഗെയ്ക് വാദ്, കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. ഗോപകുമാർ തേഞ്ചേരി, കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ, കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. പി.കെ. സുനിൽ, സംസ്ഥാന പ്രതിനിധി ഡോ. പ്രിയ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, ആശുപത്രി സൂപ്രണ്ട് ഡോ.സി.വി. രാജേന്ദ്രൻ, ആരോഗ്യ സർവ്വകലശാല ഡീൻ ഡോ. കവിത രവി, കെ.ജി.എം.സി.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്കർ, പോസ്റ്റ് ഗ്രാജ്വേറ്റ്സ് ,സംഘടന പ്രസിഡന്റ് ഡോ. സജിൽ നിസാർ, സ്റ്റുഡന്റ്സ് യൂണിയൻ അദ്ധ്യക്ഷ ജിൻഷ, പഞ്ചായത്ത് സെക്രട്ടറി എൻ.എസ്. അജിത്, ബുള്ളറ്റിൻ എഡിറ്റർ ഡോ. ആർ.സി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. എം. .നിസാമുദ്ദീൻ സ്വാഗതവും സെക്രട്ടറി ഡോ. കെ.എസ്. ആശ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL