കൊട്ടാരക്കര: പള്ളിക്കൽ സ്വദേശി ഹരീഷിനെ അകാരണമായി മർദ്ദിച്ച് നട്ടെല്ലു തകർത്ത പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിനെയും മറ്റ് കൂട്ടാളികളായ പൊലീസുകാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഇന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. രാവിലെ 10ന് പുലമൺ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് ജി.വാര്യർ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കക്കര അദ്ധ്യക്ഷനാകും.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻപിള്ള, സംസ്ഥാന സമിതി അംഗം ചാലൂക്കോണം അജിത്, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, മീഡിയാ സെൽ കൺവീനർ സുജിത് നീലേശ്വരം പുലമൺ ശ്രീരാജ് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |