SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

എൻജി.ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ഏരിയ കൺവെൻഷൻ

photo
ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കരുനാഗപ്പള്ളി ഏരിയ കൺവെൻഷൻ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അഞ്ജലി ഭാവന ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കരുനാഗപ്പള്ളി ഏരിയ കൺവെൻഷൻ കരുനാഗപ്പള്ളി മെമ്പർ നാരായണ പിള്ള ഹാളിൽ വെച്ച് നടന്നു. കൺവൻഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അഞ്ജലി ഭാവന നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് വിഷ്ണുരാജ് അദ്ധ്യക്ഷനായി. ലെൻസ് ഫെഡ് കൊല്ലം ജില്ല പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ലെൻസ്ഫെഡ് സ്റ്റേറ്റ് ട്രഷറർ ടി.ഗിരീഷ് കുമാർ, തൊടിയൂർ രാധാകൃഷ്ണൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന, ബിജു, സംസ്ഥാന സമിതി അംഗങ്ങളായ വിപിൻ കെ.നായർ, ശിവകുമാർ , ബിനുലാൽ എന്നിവർ സംസാരിച്ചു. സംഘടന സെഷൻ കൊല്ലം ജില്ലാ സെക്രട്ടറി എസ്.ബി.ബിനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി ഷീജ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റായി പി.എൻ.സുരേഷിനെ തിരഞ്ഞെടുത്തു.യോഗത്തിൽ ഏരിയ കമ്മിറ്റി സെക്രട്ടറി ഷീജ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് കൈലാഷ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL