SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

പെൻഷൻകാരുടെ പ്രതിഷേധം

penshan-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊല്ലം ജില്ലാ ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിലെ 15 ട്രഷറി കേന്ദ്രങ്ങളിൽ, ക്ഷാമാശ്വാസ കുടിശിക കവർന്നെടുക്കുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധ സംഗമം നടത്തി. കൊല്ലം ജില്ലാ ട്രഷറിക്ക് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ചവറയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ, കരുനാഗപ്പള്ളിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. ചിദംബരൻ, കുണ്ടറയിൽ സംസ്ഥാന സെക്രട്ടറി കെ.സി. വരദരാജൻ പിള്ള, ആശ്രാമത്ത് സെക്രട്ടേറിയറ്റംഗം എം. സുജയ്, പത്തനാപുരത്ത് സെക്രട്ടേറിയറ്റംഗം കെ. രാജേന്ദ്രൻ കുന്നത്തൂരിൽ കെ. ചന്ദ്രശേഖര പിള്ള, കൊട്ടാരക്കരയിൽ എ. മുഹമ്മദ്കുഞ്ഞ്, ചാത്തന്നൂരിൽ ജി. ബാലചന്ദ്രൻ പിള്ള, പരവൂരിൽ നെടുങ്ങോലം രഘു, പൂയപ്പള്ളിയിൽ പെരുമ്പുഴ ഗോപിനാഥൻ പിള്ള, പുനലൂരിൽ എസ്. വിജയകുമാരി, കടയ്ക്കൽ പട്ടരുവിള വിജയൻ, ചടയമംഗലത്ത് എച്ച്. നാസർ, അഞ്ചലിൽ എം. മീരാ സാഹിബ് എന്നിവർ ഉദ് ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ്, എ. നസീം ബീവി, ജി. സുന്ദരേശൻ, ബി. സതീശൻ, ഡി. അശോകൻ, എൻ. സോമൻ പിള്ള, ജി. അജിത് കുമാർ, എച്ച്. മാരിയത്ത്, ആർ. മധു, സി.എ. മജീദ്, എൽ. ശിവപ്രസാദ്, ജി. രാമചന്ദ്രൻ പിള്ള, ആർ. രാജശേഖരൻ പിള്ള, ജി ദേവരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL