SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

ലഹരിക്കെതിരെ ആവേശമായി യു.കെ.എഫ് മിനി മാരത്തൺ

photo-
പാരിപ്പള്ളി യു.കെ.എഫ് എൻജി​നീയറിംഗ് കോളേജ് സ്റ്റുഡന്റ്സ് കൗൺസിലും യു.കെ.എഫ് സ്റ്റാഫ്‌ വെൽഫയർ ഫോറവും ചേർന്ന് സംഘടിപ്പിച്ച യു.കെ.എഫ് മിനി മാരത്തൺ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ശാന്തിനി ഫ്ലാഗ് ഒഫ് ചെയ്യുന്നു

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജി​നീയറിംഗ് കോളേജ് സ്റ്റുഡന്റ്സ് കൗൺസിലും യു.കെ.എഫ് സ്റ്റാഫ്‌ വെൽഫയർ ഫോറവും ചേർന്ന് സംഘടിപ്പിച്ച യു.കെ.എഫ് മിനി മാരത്തൺ ആവേശമായി​. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പാരിപ്പള്ളി പ്രദേശത്തെ സാംസ്കാരിക പ്രവർത്തകർ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പാരിപ്പള്ളി പൊലീസ്, എക്സൈസ് പ്രതിനിധികൾ എന്നിവർ മാരത്തണി​ൽ പങ്കെടുത്തു.
രാവിലെ 10ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി ഫ്ലാഗ് ഒഫ് ചെയ്തു. വോളിബാൾ താരവും കേരള പൊലീസ് വോളിബോൾ ടീം ക്യാപ്ടനുമായ മുഹമ്മദ് ഇഖ്ബാൽ മാരത്തൺ ജേഴ്സിയുടെ ലോഞ്ചിംഗ് നിർവഹിച്ചു. പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ എ. നിസാർ യു.കെ.എഫ് വിദ്യാർത്ഥി പ്രതിനിധികൾക്ക് ദീപശിഖ കൈമാറി. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ, വൈസ് പ്രിൻസി​പ്പൽ ഡോ.വി.എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, യു.കെ.എഫ് പോളിടെക്നിക് വൈസ് പ്രിൻസി​പ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, പി.ടി.എ പാട്രൺ​ എ. സുന്ദരേശൻ, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഡയറക്ടർ ഉണ്ണി സി.നായർ, യു.കെ.എഫ് സ്റ്റാഫ് വെൽഫെയർ ഫോറം സെക്രട്ടറി പ്രൊഫ. രേശ്മ മോഹൻ, പ്രൊഫ. അഖിൽ ജെ.ബാബു, ടി​. രഞ്ജിത്ത്, ആർ. രാഹുൽ, കോളേജ് യൂണിയൻ ചെയർമാൻ അഭിഷേക്, സ്പോർട്സ് സെക്രട്ടറി അതുൽ ചന്ദ്രൻ തുടങ്ങി​യവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL